കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കൃഷിചെയ്ത് വിളവെടുത്ത കോടോം ബേളൂര്‍ അരിയുടെ വില്‍പന തുടങ്ങി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ വില്‍പന ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യുട്ടി ഡയറക്ടര്‍മാരായ മേരി ജോര്‍ജ്, എസ്.സുഷമ, കൃഷി അസി.ഡയറക്ടര്‍മാരായ ജി.എസ് സിന്ധുകുമാരി, ബ്ലെസിൗ കോടോം ബേളുര്‍ കൃഷി ഓഫീസര്‍ കെ.എന്‍ ജ്യോതികുമാരി, അസി.കൃഷി ഓഫീസര്‍ വി.വി രാമചന്ദ്രന്‍, കൃഷി അസി.വി.ശ്രീജ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കോരന്‍, ടി.കെ രാമചന്ദ്രന്‍, ബാലകൃഷ്ണന്‍ ബാലൂര്‍,എ.എസ് ഹമീര്‍ തായന്നൂര്‍,ലക്ഷ്മി തമ്പാന്‍ തുടങ്ങിയര്‍ പങ്കെടുത്തു.