കാസര്‍കോട് ബ്ലോക്ക്  പഞ്ചായത്തിന്റെ 2017 – 18 സാമ്പത്തിക  വര്‍ഷത്തിലെ പദ്ധതിയുടെ ഭാഗമായി  ബ്ലോക്ക്  പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ആറു ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത 10 ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ്‌വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു.  ബ്ലോക്ക്  ഓഫീസില്‍  നടന്ന ചടങ്ങില്‍ ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി ബദിയഡുക്ക ഗ്രാമ പഞ്ചായത്തിലെ ജയ്‌സണ് താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹലീമ ഷിന്നൂന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ഡി.കബീര്‍ (വികസനകാര്യം), എ.എസ്.അഹമ്മദ് (ആരോഗ്യം, വിദ്യാഭ്യാസം), ബ്ലോക്ക് മെമ്പര്‍മാരായ എച്ച്.സത്യശങ്കരഭട്ട്, എ.പ്രഭാശങ്കര, ബ്ലോക്ക്  പഞ്ചായത്ത് സെക്രട്ടറി ടി.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ ഉപാധ്യക്ഷന്‍ എം.എ.മുക്താര്‍ മാസ്റ്റര്‍, കാസര്‍കോട്  ശിശുവകസന പദ്ധതി ഓഫീസര്‍ എം.കെ ഇന്ദിര എന്നിവര്‍ സംസാരിച്ചു.