സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുന്നതിന് വൈദ്യുതിമന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
വികസന ക്ഷേമരംഗങ്ങളില്‍ പൂര്‍ത്തിയായ പദ്ധതികളുടെ സമര്‍പ്പണവും പുതിയ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും മെയ് ഒന്നു മുതല്‍ 31വരെയുള്ള കാലയളവില്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശന വിപണനമേള, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.
യോഗത്തില്‍ എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, എസ്. രാജേന്ദ്രന്‍, ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ഐ ആന്റ് പി.ആര്‍.ഡി കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി.സന്തോഷ്, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗ്ഗീസ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.