2018-19 അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ് പ്രവേശന പരീക്ഷ ഏപ്രില്‍ 21ന് നടക്കും. ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നടത്തുവാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. അക്ഷയകേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ അക്ഷയകേന്ദ്രങ്ങളില്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. നേരിട്ട് നവോദയവിദ്യാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ കുളമാവിലുള്ള ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്നോ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നിന്നും ഏപ്രില്‍ 16ന് ക്യാമ്പ് ചെയ്യുന്ന വിദ്യാലയ പ്രതിനിധികളില്‍ നിന്നോ രാവിലെ 10 മുതല്‍ രണ്ട് വരെ ഹാള്‍ ടിക്കറ്റ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ജി.എച്ച്.എസ്.എസ് തൊടുപുഴ (ഇളംദേശം, തൊടുപുഴ ബ്ലോക്കുകള്‍)- അനില്‍കുമാര്‍ റ്റി.എന്‍ (9447722957), സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട് (പീരുമേട് ബ്ലോക്ക്)- സാമുവേല്‍ വര്‍ഗ്ഗീസ് (9446658428), ജി.റ്റി.എച്ച്.എസ്.എസ്, കട്ടപ്പന (നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്കുകള്‍) -അനീഷ് കുമാര്‍ എന്‍. ( 9495693370), ജി.എച്ച്.എസ്.എസ് അടിമാലി (ദേവികുളം, അടിമാലി ബ്ലോക്കുകള്‍)- അജിത്ത്കുമാര്‍ കെ.വി (9048023648), നവോദയ വിദ്യാലയം കുളമാവ് (ഇടുക്കി ബ്ലോക്ക്)- കെ. രാമു ( 9496570789. വിശദ വിവരങ്ങള്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന നമ്പരിലോ 04862 259916 എന്ന നമ്പരിലോ ബന്ധപ്പെടണം.
