തൃശ്ശൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ വോട്ടെടുപ്പ് തീയതിയായ ഡിസംബർ 10 സർക്കാർ വേതനത്തോടുകൂടിയ പൊതു അവധിയായി പ്രഖ്യാപിച്ചു.
വോട്ടെടുപ്പ് തീയതികളിൽ എല്ലാ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും വേതനത്തോട് കൂടിയുള്ള പൊതു അവധി നൽകിയുള്ള ഉത്തരവ് ബാധകമാണ്.
സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും വേതനത്തോടുകൂടിയ അവധി അനുവദിക്കുന്നതിനുള്ള നിർദേശം ലേബർ കമ്മീഷൻ നൽകിയിട്ടുണ്ട്.
സംസ്ഥാന ലേബർ കമ്മീഷണറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ജില്ലാ ലേബർ ഓഫിസർ അവധി സംബന്ധിച്ച സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.