തൃശൂർ കോർപ്പറേഷൻ 29 മുതൽ 55 വരെയുള്ള ഡിവിഷനുകളിലേക്കാവശ്യമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗ് ഡിസംബർ 7 ന് നടക്കും. മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ കമ്മീഷനിംഗ് നടത്തുന്നത്.
29 മുതൽ 41 വരെയുള്ള ഡിവിഷനുകളിലേക്കുള്ള മെഷീനുകളുടെ കമ്മീഷനിംഗ് രാവിലെ 10 മുതൽ 11.30 വരെയും 42 മുതൽ 55 വരെയുള്ള ഡിവിഷനുകളിലേക്കുള്ള മെഷീനുകളുടെ കമ്മീഷനിംഗ് രാവിലെ 11.30 മുതൽ ഉച്ചക്ക് 1 മണി വരെയും നടത്തും.
കമ്മീഷനിംഗ് നടത്തുന്ന സമയത്ത് പ്രസ്തുത സ്ഥലത്തേക്ക് സ്ഥാനാർത്ഥിക്കോ സ്ഥാനാർത്ഥിയുടെ ഒരു ഏജന്റിനോ മാത്രമായിരിക്കും പ്രവേശനം. പുല്ലഴി ഡിവിഷനെ (47) ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗിൽ നിന്ന് ഒഴിവാക്കി.