പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്കും നാളെ (ഡിസംബര്‍ നാലിന്) വിതരണം ചെയ്യും. പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസിലെ വെയര്‍ഹൗസ്, പാലക്കാട് താലൂക്ക് ഓഫീസിലെ വെയര്‍ഹൗസ് എന്നിവിടങ്ങളില്‍ നിന്ന് രാവിലെ ഒമ്പതു മുതല്‍ കൈപ്പറ്റാമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
