പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പില് ഹരിത ചട്ട പാലനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്, ഹരിത കേരള മിഷന്, മലിനീകരണ നിയന്ത്രണ ബോര്ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് പ്രിന്റിംഗ് സ്ഥാപനങ്ങളില് പരിശോധന നടത്തി.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്ലാസ്റ്റിക് പി.വി.സി. തുടങ്ങിയ വസ്തുക്കള് ഉപയോഗിച്ച നിര്മ്മിക്കുന്ന ബോര്ഡുകള്, ബാനറുകള്, കൊടിതോരണങ്ങള് ഉപയോഗിക്കുവാന് പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്ദേശം നല്കിയിരുന്നു. നിയമം ലംഘിച്ച് പ്രിന്റിംഗ് നടത്തിയ സ്ഥാപനങ്ങള്ക്ക് നോട്ടീസ് നല്കി. പാലക്കാട് ടൗണില് നടന്ന പരിശോധനയ്ക്ക് ജില്ലാ ശുചിത്വമിഷന്, ഹരിത കേരള മിഷന്, മലിനീകരണ ബോര്ഡ് ഉദ്യോഗസ്ഥര് നേതൃത്വം നല്കി.