കൊല്ലം‌:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് തെക്കന്‍ ജില്ലകളിലൂടെ കടന്ന് പോകാന്‍ സാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റോടു കൂടിയ തീവ്രമഴ പെയ്യുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി ലൈനുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനും ലൈനുകള്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി കൊല്ലം പി എം യു എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റും ആരംഭിച്ചു.

ജീവഹാനി സംഭവിക്കുവാന്‍ സാധ്യതയുള്ള ഇത്തരം അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി ചുവടെ ചേര്‍ത്തിട്ടുള്ള മേഖല ഓഫീസുകളിലെ ടെലിഫോണ്‍ നമ്പരുകളില്‍ വിളിച്ച് അറിയിക്കേണ്ടതാണ്.

കണ്‍ട്രോള്‍ റൂം(കൊല്ലം സര്‍ക്കിള്‍) – 9446008980, 9496011661. കൊല്ലം ഡിവിഷന്‍ – 9446008268, 9446009099. ചാത്തന്നൂര്‍ ഡിവിഷന്‍ – 9446008270, 9446008989. കരുനാഗപ്പള്ളി ഡിവിഷന്‍ – 9446008269, 9496011600. കൊല്ലം സര്‍ക്കിള്‍ – 0474-2742945, 9496011654, 9496018381.