തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കെ.എസ്.ഇ.ബി. കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ലൈനുകളുടേയും ട്രാന്‍സ്ഫോര്‍മറുകളുടേയും അപകട സാധ്യതകള്‍ പരിശോധിക്കുന്ന നടപടി ജില്ലാ വ്യാപകമായി ആരംഭിച്ചു.

താഴ്ന്ന പ്രദേശങ്ങളിലുള്ള പവര്‍ ഹൗസുകളില്‍ വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു.  ശക്തമായ കാറ്റുണ്ടായാല്‍ മരങ്ങള്‍ കടപുഴകിവീണും ചില്ലകള്‍ ഒടിഞ്ഞും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുതി കമ്പികള്‍ പൊട്ടാന്‍ സാധ്യതയുള്ളതു മുന്‍നിര്‍ത്തി ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കെ.എസ്.ഇ.ബി. പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.