ഇടുക്കി: ബുറേവി ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രവേശിക്കുമെന്നും വ്യാപകമായി കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ചുഴലിക്കാറ്റിന്റെ അനന്തര ഫലമായി തീവ്രമഴ പെയ്യുവാന്‍ സാധ്യതയുളളതിനാല്‍ ജില്ലയില്‍ വരും ദിനങ്ങളില്‍ ഓറഞ്ച്,. മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചായര മേഖലയിലേക്കുളള യാത്രകള്‍, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിംഗ് ടൂറിസം, ഓഫ് റോഡ് ഡ്രൈവിംഗ് ടൂറിസം എന്നിവ ഉള്‍പ്പടെയുളള ജില്ലയിലെ എല്ലാ വിനോദ സഞ്ചാരവും ഡിസംബര്‍ 5 വരെ നിരോധിച്ചു.

ജില്ലയിലെ മലയോര മേഖലകളിലുളള ഗതാഗതം ഡിസംബര്‍ 5 വരെ വൈകിട്ട് 7 മണി മുതല്‍ രാവിലെ 7 വരെ നിരോധിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ നിര്‍ദ്ദേശിച്ചു.