കൊല്ലം :ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വാടി ഹാര്‍ബറും പോര്‍ട്ടും സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കി.

അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം ലഭിച്ചതിന് ശേഷമേ മത്സ്യത്തൊഴിലാളികള്‍  കടലില്‍ പോകാവൂ എന്ന് കലക്ടര്‍ അറിയിച്ചു. തീരദേശ മേഖലയിലെ ദുരന്ത സാധ്യതയെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ച ശേഷമാണ് കലക്ടറും സംഘവും മടങ്ങിയത്.

എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, കൊല്ലം തഹസീല്‍ദാര്‍ എസ് ശശിധരന്‍ പിള്ള, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലിന്‍ഡ, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.