വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട കല്‍പ്പറ്റ ബ്ലോക്കിലെയും കല്‍പ്പറ്റ നഗരസഭയിലെയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കല്‍പ്പറ്റ ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ പി. രജ്ഞിത് കുമാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ സിറിയക്. ടി. കുര്യാക്കോസ്, നഗരസഭ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരായ കെ.കെ. അബ്ദുള്‍ സലാം ആസാദ്, വി.ജി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലാണ് പരിശീലനം നടന്നത്.

കല്‍പ്പറ്റ ബ്ലോക്കിലെ 222 പോളിംഗ് സ്റ്റേഷനുകളിലെ 222 പ്രിസൈഡിങ് ഓഫീസര്‍മാരും 222 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും, റിസര്‍വ് ഓഫീസര്‍മാരും, കല്‍പ്പറ്റ നഗരസഭയിലെ 28 പോളിംഗ്് സ്റ്റേഷനുകളിലെ 28 പ്രിസൈഡിങ് ഓഫീസര്‍മാരും 28 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും, റിസര്‍വ് ഓഫീസര്‍മാരുമാണ് പരിശീലന ക്ലാസില്‍ പങ്കെടുത്തത്. ഇലക്ട്രോണിക് വോട്ടിംഗ്് മെഷീനിന്റെ പ്രവര്‍ത്തനവും, പോളിംഗുമായി ബന്ധപ്പെട്ട് സജ്ജീകരിച്ച മറ്റ് ക്രമീകരണങ്ങളിലുമാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്.