കാസര്‍ഗോഡ്: സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള കോവിഡ്-19 പോസിറ്റീവായവര്‍, ക്വാറന്‍ൈറനില്‍ കഴിയുന്നവര്‍ എന്നിവര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍, ബൂത്ത് ക്രമനമ്പര്‍ എന്നിവ പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. വരണാധികാരികള്‍ മുഖേന ഇവര്‍ക്ക് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതിന് ഈ വിവരങ്ങള്‍ ആവശ്യമാണ്.