കാസര്‍ഗോഡ് :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളില്‍ വീഡിയോഗ്രാഫി ആവശ്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ ചെലവില്‍ വീഡിയോഗ്രാഫി ചെയ്യാവുന്നതാണെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിന് രണ്ട് ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ 3700 രൂപ വേതനമായി നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്ന വീഡിയോഗ്രാഫുകള്‍ പൂര്‍ണമായും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അവകാശപ്പെട്ടതാണ്. വീഡിയോഗ്രാഫി ആവശ്യമുള്ളവര്‍ നിശ്ചിത തുക ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ പേരിലുള്ള ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ 799011400006573 ല്‍ ഒടുക്കി വറി ലിസ്റ്റ് സഹിതം ഡിസംബര്‍ അഞ്ച് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം.