തൃശ്ശൂർ:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെ വിതരണത്തിലുള്ള തടസ്സങ്ങൾ നീക്കി സമയബന്ധിതമായി എത്തിച്ചു നൽകാൻ പോസ്റ്റ്‌ ഓഫീസുകളുടെ സേവനം ഉറപ്പാക്കും. ഇതിന് വേണ്ട മാർഗ നിർദ്ദേശങ്ങൾ ചീഫ് പോസ്റ്റ്‌ മാസ്റ്റർ ജനറൽ പുറത്തിറക്കി. പോസ്റ്റൽ ബാലറ്റുകൾ കൃത്യതയോടും വേഗത്തിലും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ വേണ്ട നടപടികൾ തപാൽ വകുപ്പ് കർശനമായി പാലിക്കും. ലഭിച്ച തപാൽ വോട്ടുകൾ വോട്ട് എണ്ണുന്ന ദിവസമായ ഡിസംബർ 16ന് രാവിലെ 7 മണിക്ക് മുമ്പായും അതേ ദിവസം ലഭിക്കുന്നവ വൈകീട്ട് 6 മണി വരെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കും. സ്പീഡ് പോസ്റ്റ്‌ സൗകര്യം ഉപയോഗിച്ച് എത്തിക്കുന്ന പോസ്റ്റ്‌ ബാലറ്റുകൾക്ക്
തപാൽ വകുപ്പ് നിശ്ചിത തുക ഈടാക്കും. തപാൽ വോട്ടുകൾ സമയ ബന്ധിതമായി എത്തിക്കുന്നതിന് തപാൽ വകുപ്പ് ബി എൻ പി എൽ ( ബയ്‌ നൗ പേ ലേറ്റർ ) സ്കീമും നടപ്പിലാക്കും.