വെളളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കവടിയാര്‍, അമ്പലമുക്ക് എന്നീ ട്രാന്‍സ്ഫോര്‍മറിലും പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഋഷിമംഗലം, കമ്മട്ടം എന്നീ ട്രാന്‍സ്‌ഫോര്‍മറിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 05 ന് രാവിലെ 09.00 മുതല്‍ വൈകിട്ട് 04.00 വരെയും  വൈദ്യുതി മുടങ്ങും.
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവേകാനനന്ദ, അമ്മന്‍നഗര്‍, നെല്ലിവിള, മുക്കോല, കരിപ്പുക്കോണം, മുല്ലശ്ശേരി, ട്രാവന്‍കൂര്‍ വില്യാസ് എന്നീ പ്രദേശങ്ങളിലും, കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അമ്പലക്കടവ്, നമ്പാട് എന്നീ പ്രദേശങ്ങളിലും ഡിസംബര്‍ 05 ന് രാവിലെ 09.30 മുതല്‍ 05.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.