തൃശ്ശൂർ:ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള മള്‍ട്ടി പോസ്്റ്റ് യന്ത്രങ്ങളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവടങ്ങളിലേക്കുള്ള സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളുടെയും വിതരണമാണ് ആരംഭിച്ചത്. പഞ്ചായത്തുകളിലേക്കുള്ള 590 കണ്‍ട്രോള്‍ യൂണിറ്റുകളും 2580 ബാലറ്റ് യൂണിറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവടങ്ങളിലേക്കുള്ള 660 കണ്‍ട്രോള്‍ യൂണിറ്റുകള്‍, ബാലറ്റ് യൂണിറ്റുകള്‍ എന്നിവയും ആദ്യദിനം വിതരണം ചെയ്തു. ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങള്‍ അതാത് ആര്‍.ഒമാര്‍ക്കാണ് കൈമാറിയത്. 6,7 തിയതികളില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംങ് നടക്കും.