പാലക്കാട്:വോട്ടെടുപ്പ് ദിനം പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ദേശങ്ങനിര്‍ദേശങ്ങള്‍

പോളിംഗ് സറ്റേഷനു സമീപംവോട്ടെടുപ്പ് ദിനം പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ദേശങ്ങള്‍ വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍

പോളിംഗ് ദിവസം പഞ്ചായത്ത് പരിധിയിലെ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയാണെങ്കില്‍ പോളിംഗ്സ്റ്റേഷന്റെ നൂറ് മീറ്റര്‍ പരിധിയ്ക്കുള്ളിലും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പാടില്ല.

മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല

ഒബ്സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ പോളിംഗ് സ്റ്റേഷനകത്തേക്ക് കൊണ്ടു പോകാന്‍ അനുവാദമില്ല.

വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനിലെത്തിക്കാന്‍ വാഹനമേര്‍പ്പെടുത്തരുത്

പോളിംഗ് ദിനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ സ്ഥാനാര്‍ത്ഥിക്കോ വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനിലെത്തിക്കാന്‍ വാഹനമേര്‍പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതെയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.