തിരുവനന്തപുരം:ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് ഡിസംബര്‍ 05ന് നടക്കുമെന്ന് വരണാധികാരി അറിയിച്ചു. ആറ്റിങ്ങല്‍ നഗരസഭാ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളിലാണ് കമ്മിഷനിങ്.
ഒന്നു മുതല്‍ ആറു വരെ വാര്‍ഡുകള്‍ക്ക് രാവിലെ ഒമ്പതു മുതല്‍ 9.45 വരെയും ഏഴു മുതല്‍ 12 വരെ 9.45 മുതല്‍ 10.30 വരെയും 13 മുതല്‍ 18 വരെ 10.30 മുതല്‍ 11.15 വരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്.
19 മുതല്‍ 24 വരെ വാര്‍ഡുകളില്‍ 11.15 മുതല്‍ 12.00 വരെയും 25 മുതല്‍ 31 വരെ വാര്‍ഡുകളില്‍ 12 മുതല്‍ ഒരു മണി വരെയും കമ്മിഷനിങ് നടക്കും. സമയക്രമം പാലിച്ച് സ്ഥാനാര്‍ഥികളോ ഏജന്റുമാരോ തിരിച്ചറിയല്‍ രേഖയുമായി കമ്മിഷനിങ്ങിന് ഹാജരാകണം. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും വരണാധികാരി അറിയിച്ചു.