കാസർഗോഡ്: മാതൃരാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച യുദ്ധ സേനാംഗങ്ങളെ ആദരിക്കുന്നതിനായി സായുധസേനാ പതാക ദിനം ഡിസംബര്‍ ഏഴിന് ആചരിക്കും. പാതകദിനാചരണം ഡിസംബര്‍ ഏഴിന് രാവിലെ 11 ന് കളക്ടറേറ്റ് ചേംബറില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ഉദ്ഘാടനം ചെയ്യും.

ദിനാചരണത്തിന്റെ ഭാഗമായി പതാക വില്‍പ്പനയിലൂടെ സമാഹരിക്കുന്ന നിധി യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ജവാന്‍മാരുടെയും ആശ്രിതരുടെയും വിമുക്ത ഭടന്‍മാരുടെയും പുനരധിവാസത്തിനായി ഉപയോഗിക്കും.പതാക നിധിയിലേക്കുള്ള സംഭാവനയെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട.്