മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2021 ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള ഈ കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. കോഴ്‌സ് വിജകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അപേക്ഷയും വിശദവിവരങ്ങളും www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡിസംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം.ഫോണ്‍- 0471-2325101