തിരുവനന്തപുരം:   തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് പോസിറ്റിവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ടവകാശം വിനിയോഗിക്കുന്നതിനായി സ്പെഷ്യൽ തപാൽ ബാലറ്റ് പേപ്പർ നൽകുന്ന നടപടി ആശുപത്രികളിൽ തടസപ്പെടുത്തരുതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ.
സ്പെഷ്യൽ പോളിങ് ഓഫിസർമാർ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകുന്ന നടപടി ജില്ലയിൽ പുരോഗമിക്കുകയാണ്. എന്നാൽ കോവിഡ് രോഗികൾക്കു ബാലറ്റ് പേപ്പർ നൽകുന്നതിനു ചില ആശുപത്രികൾ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കുന്നില്ലെന്ന റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതു തെരഞ്ഞെടുപ്പ് നടപടികളുടെ ലംഘനമാണ്. ഇത്തരം നടപടി ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകുന്ന നടപടി ജില്ലയിൽ സുഗമമായി നടത്തുന്നതിനു സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.