കൊല്ലം ജില്ലയില്‍ ശനിയാഴ്ച 405   (ഡിസംബർ5)പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 410  പേര്‍  രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ശൂരനാട് സൗത്ത്, മയ്യനാട്, തൃക്കോവില്‍വട്ടം, തേവലക്കര, കുന്നത്തൂര്‍, വെസ്റ്റ് കല്ലട, ശാസ്താംകോട്ട, ചവറ, തൃക്കരുവ, വെളിനല്ലൂര്‍, വെളിയം ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 400 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 39 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര-6, കാവനാട്, വടക്കേവിള പ്രദേശങ്ങളില്‍ അഞ്ചുവീതവും അയത്തില്‍, മരുത്തടി ഭാഗങ്ങളില്‍ നാലുവീതവുമാണ് രോഗബാധിതര്‍.മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-18, കരുനാഗപ്പള്ളി-16, കൊട്ടാരക്കര, പരവൂര്‍ ഭാഗങ്ങളില്‍ ആറുവീതവുമാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ശൂരനാട് സൗത്ത്-23, മയ്യനാട്-22, തൃക്കോവില്‍വട്ടം, തേവലക്കര ഭാഗങ്ങളില്‍ 13 വീതവും കുന്നത്തൂര്‍, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ 12 വീതവും ശാസ്താംകോട്ട, ചവറ, തൃക്കരുവ, വെളിനല്ലൂര്‍, വെളിയം ഭാഗങ്ങളില്‍ 11 വീതവും കരീപ്ര, മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും കടയ്ക്കല്‍, കുളക്കട, നീണ്ടകര ഭാഗങ്ങളില്‍ എട്ടുവീതവും ഈസ്റ്റ് കല്ലട, പൂതക്കുളം ഭാഗങ്ങളില്‍ ഏഴുവീതവും പനയം-6, പത്തനാപുരം, അഞ്ചല്‍, ഓച്ചിറ, കരവാളൂര്‍, ചടയമംഗലം, നിലമേല്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും കുണ്ടറ, കൊറ്റങ്കര, പന്മന, വിളക്കുടി എന്നിവിടങ്ങളില്‍ നാലുവീതവും പോരുവഴി, നെടുവത്തൂര്‍, ആലപ്പാട്, ഇടമുളയ്ക്കല്‍, കുലശേഖരപുരം, തലവൂര്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.

മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.പോരുവഴി സ്വദേശിനി റംല(46) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.