തൃശ്ശൂർ:ഡിസംബർ 6 മുതൽ ഡിസംബർ 7 വരെ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
*06-12-2020 മുതൽ 07-12-2020 വരെ:* ലക്ഷദ്വീപ്-മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും കേരളത്തിന്റെ തീരപ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.
*06-12-2020:* ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.
*മൽസ്യത്തൊഴിലാളികൾ മേല്പറഞ്ഞ തീയതികളിൽ കടലിൽ പോകുവാൻ പാടുള്ളതല്ല.*