കൊല്ലം :കോവിഡ് പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി ജില്ലയില്‍ കടകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഹോട്ടലുകള്‍ റസ്റ്റാറന്റുകള്‍ എന്നിവയ്ക്ക് രാത്രി പത്തുവരെ പ്രവര്‍ത്തിക്കാം. പാര്‍സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രാത്രി 11 വരെയും അനുമതിയുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെന്നും കലക്ടര്‍ അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. ജീവനക്കാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കണം. കോവിഡ് പടരുന്ന സാഹചര്യങ്ങള്‍ കണ്ടാല്‍ നടപടിയുണ്ടാവുമെന്നും കലക്ടര്‍ അറിയിച്ചു.