തിരുവനന്തപുരം : വെള്ളനാട് ജി.കാര്‍ത്തികേയന്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 7-ന് (തിങ്കള്‍) നടത്താന്‍ നിശ്ചയിച്ചിരുന്ന ഇലക്ഷന്‍ സാമഗ്രികളുടെ വിതരണം കോവിഡിന്റെ പശ്ചാത്തലത്തില്‍ ചുവടെ പറയുന്ന സമയത്ത് വിതരണം ചെയ്യുമെന്ന് വരണാധികാരി അറിയിച്ചു.
1.വിതുര – രാവിലെ 7:30
2.തൊളിക്കോട് – രാവിലെ 8:15
3.കുറ്റിച്ചല്‍ – രാവിലെ 9:00
4.പൂവച്ചല്‍ – രാവിലെ 9:45
5.ആര്യനാട് – രാവിലെ 10:30
6.കാട്ടാക്കട – രാവിലെ 11:15
7.ഉഴമലയ്ക്കല്‍ – ഉച്ചയ്ക്ക് 12:00
8.വെള്ളനാട്- ഉച്ച തിരിഞ്ഞു 12:45
പ്രെസൈഡിംഗ് ഓഫീസര്‍മാരും മറ്റ് പോളിങ് ഉദ്യോഗസ്ഥരും കൃത്യസമയത്ത് സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിപ്പില്‍ പറയുന്നു.