തൃശ്ശൂർ:തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു.മുനിസിപ്പാലിറ്റികളിലേക്കും ബ്ലോക്കുകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗാണ് ആരംഭിച്ചത്. മുനിസിപ്പാലിറ്റികളായ ചാലക്കുടി, കുന്നംകുളം എന്നിവടങ്ങളിലും ബ്ലോക്ക് പഞ്ചായത്തുകളായ ചാവക്കാട്,വടക്കാഞ്ചേരി, ഒല്ലൂക്കര, പുഴക്കല്‍, മുല്ലശ്ശേരി, തളിക്കുളം, മതിലകം, അന്തിക്കാട്, കൊടകര, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍, ചാലക്കുടി എന്നിവടങ്ങളിലുമാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചത്. അതാത് രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പതിപ്പിക്കലടക്കം നടന്നത്. കോര്‍പ്പറേഷനിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഇന്ന് (7.12.2020) നടക്കും. തുടര്‍ന്ന് സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ 9 തിന് അതാത് ബൂത്ത്്തല പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.