ആലൂവ സബ്ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പി.ഇ.റ്റി.സിയില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. റെയില്‍വെ അസി. ലോക്കോ പൈലറ്റ് ഗ്രൂപ്പ് ഡി, പിഎസ്‌സി -എല്‍ഡിസി-ഖാദി ബോര്‍ഡ്, ലബോറട്ടറി അസിസ്റ്റന്റ്, പ്രോസസ് സര്‍വര്‍ എന്നീ പരീക്ഷകള്‍ക്കാണ് പരിശീലനം. താത്പര്യമുളളവര്‍ ഫോട്ടോ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 25നകം രക്ഷകര്‍ത്താവിനോടൊപ്പം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍; 0484 2623304