കൊല്ലം:ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായ മുന്നൊരുക്കങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍ വൈ എല്‍ സുഗതന്റെ കീഴിലുള്ള ഉദ്യോഗസ്ഥ സംഘം പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിനു സമീപത്തെ വരാന്തയില്‍ ഇന്നലെ രാത്രിയിലും തിരഞ്ഞെടുപ്പ് സംബന്ധിച്ച ജോലികളിലായിരുന്നു. ജില്ലയിലെ മിക്ക വരണാധികാരികളുടെ ഓഫീസിലും ഇത്തരം കാഴ്ചകള്‍ കാണാമായിരുന്നു.
പോസ്റ്റല്‍ ബാലറ്റ് അയക്കല്‍, ഓരോ ബൂത്തിലേക്കും നല്‍കേണ്ട ടെണ്ടേഡ് ബാലറ്റ് കവറുകളിലാക്കല്‍, കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമുള്ള സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ച ജോലികളിലാണ് ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടിരുന്നത്.