ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാഅദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ മൊത്തം 58 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 12 പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പുകളോടും റിപ്പോര്‍ട്ട് തേടി. നാലു പരാതികളില്‍ ആര്‍ഡിഒ യോട് റിപ്പോര്‍ട്ട് തേടി. 13 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ലീഗല്‍പാനല്‍ അംഗങ്ങളായ അഡ്വ. പി.പി ശ്യാമളദേവി, അഡ്വ.കെ.ജി ബീന, വനിതാ സെല്‍ എസ്.ഐ: എം.ജെ എല്‍സമ്മ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
