കൊല്ലം‍ ജില്ലയില് ഞായറാഴ്ച 380 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 336 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ വെളിനല്ലൂര്‍, പന്മന, മൈനാഗപ്പള്ളി, മയ്യനാട്, തൃക്കോവില്‍വട്ടം, തൊടിയൂര്‍, തെന്മല പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
സമ്പര്‍ക്കം വഴി 378 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 20 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം, കടവൂര്‍, കോട്ടയ്ക്കകം ഭാഗങ്ങളില്‍ മൂന്നുവീതമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-21, പരവൂര്‍-20, കരുനാഗപ്പള്ളി-17, കൊട്ടാരക്കര-6 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ വെളിനല്ലൂര്‍-25, പ•ന-17, മൈനാഗപ്പള്ളി-16, മയ്യനാട്-15, തൃക്കോവില്‍വട്ടം-14, തൊടിയൂര്‍-11, തെ•ല-10, ഇളമാട്, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും കല്ലുവാതുക്കള്‍, ചാത്തന്നൂര്‍, തേവലക്കര ഭാഗങ്ങളില്‍ എട്ടുവീതവും ഉമ്മന്നൂര്‍, ചിതറ, പൂതക്കുളം, വെളിയം പ്രദേശങ്ങളില്‍ ഏഴുവീതവും അഞ്ചല്‍, ഇട്ടിവ ഭാഗങ്ങളില്‍ ആറുവീതവും ആദിച്ചനല്ലൂര്‍, ആലപ്പാട്, ഇളമ്പള്ളൂര്‍, ഈസ്റ്റ് കല്ലട, ചവറ, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും കടയ്ക്കല്‍, കുളത്തൂപ്പുഴ, കൊറ്റങ്കര, പവിത്രേശ്വരം, പെരിനാട്, മേലില ഭാഗങ്ങളില്‍ നാലുവീതവും വിളക്കുടി, നെടുമ്പന, ഇടമുളയ്ക്കല്‍, കരീപ്ര, കുലശേഖരപുരം, കുളക്കട, ചടയമംഗലം, ചിറക്കര പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
കൊല്ലം പെരുമണ്ണൂര്‍ സ്വദേശി ഗോപകുമാര്‍(49), തിരുമുല്ലവാരം സ്വദേശി ഗോപന്‍(55) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.