മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള മഞ്ചേശ്വരം താലൂക്കിലുളള ഇച്ചിലംങ്കോട് ഗ്രാമത്തിലെ കോമറു ശ്രീ ചാമുണ്‌ഡേശ്വരി ക്ഷേത്രം, കയ്യാര്‍ ഗ്രാമത്തിലെ ശ്രീ കജെ ജനാര്‍ദ്ദന ക്ഷേത്രം, കാസര്‍കോട് താലൂക്കിലുളള കുമ്പഡാജെ ഗ്രാമത്തിലെ ആളിഞ്ചെ ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ നിലവിലുളള പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്രപരിസരവാസികളായ ഹിന്ദുമതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസി. കമ്മീഷണറുടെ ഓഫീസില്‍ ഈ മാസം 30 ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റ്, നീലേശ്വരത്തുളളള അസി. കമ്മീഷണറുടെ കാര്യാലയം എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.