എറണാകുളം: അങ്കമാലി – സംസ്ഥാന വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് അങ്കമാലി അഡീഷണല്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സൂപ്പര്‍മോര്‍ണിംഗ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പുലര്‍ച്ചെ 6 മുതല്‍ 7 വരെ അങ്കമാലി നഗരസഭയിലും കാലടി, കാഞ്ഞൂര്‍, തുറവൂര്‍, ഗ്രാമപഞ്ചായത്തുകളിലും പ്രധാന ജംഗ്ഷനുകളിലും ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനിലും കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാര്‍ പ്രഭാതസവാരി നടത്തി.
എയ്ഡ്‌സ് ദിന ബോധവത്ക്കരണ പ്ലക്കാര്‍ഡുകളും പോസ്റ്റുകളുമേന്തികൊണ്ടായിരുന്നു പ്രഭാതസവാരി. ഐ.സി.ഡി.എസ് അങ്കമാലി അഡീഷണല്‍ പ്രോജക്റ്റിലെ നൂറ്റിഒന്ന് അംഗനവാടികളിലെ വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും അംഗനവാടി വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
ശിശുവികസന പദ്ധതി ഓഫീസര്‍ സായാഹ്ന ജോഷി, സൂപ്പര്‍വൈസര്‍മാരായ സി.എം. സൈനബ, റിയ റസാഖ്, പ്രതിഭ മത്തായി, സെക്ടര്‍ ലീഡര്‍മാരായ പി.എസ് സ്മിത, കെ.എസ് ശുഭ, കെ.ആര്‍ രെജിമോള്‍, എ.എം. ഗ്രേസി എന്നിവര്‍ നേതൃത്വം നല്‍കി.