എറണാകുളം: രാഷ്ട്രത്തിനായി ജീവൻ ത്യജിച്ച സൈനികരോടുള്ള ആദരസൂചകമായി സംഘടിപ്പിക്കുന്ന സായുധ സേന പതാകദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ പതാക വിൽപ്പനയും ജില്ലാ കളക്ടർ എസ്.സു ഹാസ് നിർവഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ജില്ലാ സൈനിക ക്ഷേമ ബോർഡ് വൈസ് പ്രസിഡൻ്റ് റിട്ടയേർഡ് കേണൽ എം.ഒ. ഡാനിയൽ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഇൻ ചാർജ് ടി.കെ. ഷിബു, റിട്ടയേർഡ് ലെഫ്.കേണൽ വി.വെങ്കടാചലം, എൻ.സി.സി. കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : രാഷ്ട്രത്തിനായി ജീവൻ ത്യജിച്ച സൈനികരോടുള്ള ആദരസൂചകമായി സംഘടിപ്പിക്കുന്ന സായുധ സേന പതാകദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ പതാക വിൽപ്പനയും ജില്ലാ കളക്ടർ എസ്.സു ഹാസ് നിർവഹിക്കുന്നു.