പാലക്കാട്: ജില്ലാതല സായുധ സേന പതാകദിനാചരണം നടത്തി. രാവിലെ 11 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ കലക്ടര്‍ ഡി.ബാലമുരളി എന്‍.സി.സി.കേഡറ്റില്‍ നിന്നും പതാക സ്വീകരിച്ച് പതാക വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം.വി.ശങ്കരന്‍ അദ്ധ്യക്ഷനായി.
