പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ജില്ലാ ആശുപത്രിയിലെ ഡിസ്ട്രിക്ട് ഡ്രഗ് വെയര്‍ഹൗസില്‍ നടന്ന രണ്ടാംഘട്ട വിതരണത്തില്‍ 13 ബ്ലോക്കുകള്‍ ക്കും ഏഴ് മുനിസിപ്പാലിറ്റികള്‍ക്കുമുള്ള സാമഗ്രികള്‍ വിതരണം ചെയ്തു. ഉപകരണങ്ങളുടെ ആദ്യഘട്ട വിതരണം ഡിസംബര്‍ രണ്ടിന് നടത്തിയിരുന്നു.കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനാണ് സ്‌പെഷ്യല്‍ പോളിംഗ് ടീമിനെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, പോലീസ്, ഡ്രൈവര്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെടുന്നത്. പി പി ഇ കിറ്റ്, സാനിറ്റൈസര്‍, ഫേസ് മാസ്‌ക് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
