പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രികളിലെ സീനിയര്‍ റസിഡന്റ് സൂപ്പര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ ഒഴിവുകളിലേക്ക് താത്ക്കാലികമായി നിയമനം നടത്തും. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പ്രതിമാസം 70,000 രൂപ ശമ്പളം ലഭിക്കും. താത്പ്പര്യമുളളവര്‍ ജനന തീയതി, യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം കോഴിക്കോട് ചാലപ്പുറം ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഏപ്രില്‍ 18 രാവിലെ 11 ന് അഭിമുഖത്തിനെത്തണം.