കുട്ടികളുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രവനിതാശിശുവികസന മന്ത്രാലയം ആവിഷ്‌കരിച്ച് വനിതാശിശുവികസസന വകുപ്പ് നടപ്പിലാക്കിവരുന്ന സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാശിശുസംരക്ഷണ യൂണിറ്റില്‍ ഒഴിവുള്ള കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഈ മാസം 21 ന് രാവിലെ 10 ന് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാശിശുസംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256990.