കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ 2017-18 കാലയളവിലേക്കുള്ള ട്രൂയിംഗ് അപ്പ് പരാതികളിന്‍മേലുള്ള പൊതു തെളിവെടുപ്പ് ഡിസംബര്‍ 22ന് കോണ്‍ഫറന്‍സ് ഹാള്‍, പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസ്, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളത്തു വച്ച് ഉച്ചയ്ക്ക് ഒന്നിന് കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.

തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 21ന് ഉച്ചയ്ക്ക് 12നു മുന്‍പ് കത്തു മുഖേനയോ kserc@erckerala.org എന്ന ഇ-മെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പര്‍ സഹിതം സെക്രട്ടറിയെ അറിയിക്കണം. 2018-19 കാലയളവിലേക്കുള്ള ട്രൂയിംഗ് അപ്പ് പരാതികളിന്‍മേലുള്ള പൊതുതെളിവെടുപ്പിന്റെ തിയതിയും സ്ഥലവും പിന്നീട് അറിയിക്കും.