തിരുവനന്തപുരം:  ജില്ലയിൽ വോട്ടെടുപ്പ് ആറു മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 45 ശതമാനം കടന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജില്ലയിലെ വിവിധ ബൂത്തുകളിലായി 45.1 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

ആകെ വോട്ടർമാരിൽ 12,80,053 പേർ ഇതുവരെ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 48.11ഉം വനിതാ വോട്ടർമാരിൽ 42.75ും ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ ഏഴു പേരും വോട്ട് രേഖപ്പെടുത്തി.