കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ജില്ലയില്‍ എട്ട് കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. ഡിസംബര്‍ 13 ന് രാവിലെ എട്ട് മുതല്‍ അതത് കേന്ദ്രങ്ങളില്‍നിന്ന് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകള്‍ക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരിക്കും നടക്കുക.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളുടെയും കാസര്‍കോട് നഗരസഭയുടെയും പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും കാസര്‍കോട് ഗവ കോളേജിലും നടക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളുടെ പോളിങ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസിലുമായിരിക്കും സൗകര്യമൊരുക്കുക.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളുടെ പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.
കാഞ്ഞങ്ങാട് നഗരസഭയുടെ പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും ഹോസ്ദുര്‍ഗ്ഗ് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരിക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളുടെ പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും പടന്നക്കാട് നെഹ്രു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും നടക്കും. നീലേശ്വരം നഗരസഭയുടെ പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളുടെ പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും പരപ്പ ജി എച്ച് എസില്‍ നടക്കും.