കാസര്‍കോട്:  കോവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും സര്‍ട്ടിഫൈഡ് ലിസ്റ്റ് പ്രകാരം മേഖലകള്‍ തിരിച്ചുള്ള സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ് ജില്ലയില്‍ പുരോഗമിക്കുകയാണ്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഇന്ന് വരെ (ഡിസംബര്‍ എട്ട്) 1482 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ച 134 പേരും നിരീക്ഷണത്തില്‍ കഴിയുന്ന 152 പേരുമുള്‍പ്പെടെ ജില്ലയില്‍ ഡിസംബര്‍ എട്ടിന് തയ്യാറാക്കിയ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ 286 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതിന് പുറമേ ഇതര ജില്ലക്കാരായ കോവിഡ് പോസിറ്റീവ് ആയ രണ്ട് പേരും ക്വാറന്റൈനിലുള്ള നാലു പേരും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉണ്ട്. തിരഞ്ഞെടുപ്പിന് തലേ ദിവസം വരെ പിന്നീടുള്ള ഓരോ ദിവസവും പട്ടിക പരിഷ്‌കരിക്കും.