കാസർഗോഡ്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി ഉറപ്പുവരുത്തുന്നതിനായി ഓരോ പോളിങ് ബൂത്തിലേക്കും 18 എന്‍95 മുഖാവരണം, 12 ഗ്ലൗസ്, ആറ് ഫെയ്‌സ് ഷീല്‍ഡ്, 500 മില്ലിലിറ്റര്‍ സാനിറ്റൈസര്‍ വീതമുള്ള 4 ബോട്ടില്‍ കൂടാതെ അഞ്ച് ലിറ്റര്‍ ഹാന്റ് സാനിറ്റൈസര്‍ ഉള്ള ഒരു ക്യാന്‍ എന്നിവ അടങ്ങിയ പാക്കറ്റ് നല്‍കും.
1409 ബൂത്തുകളിലേക്ക് 37400 എന്‍95 മുഖാവരണം
ജില്ലയിലെ 1409 പോളിങ് ബൂത്തുകളിലേക്കും വിതരണം ചെയ്യുന്നതിനായി 37400 എന്‍95 മുഖാവരണം എത്തിച്ചു. മുഴുവന്‍ പോളിങ് ബൂത്തുകളിലേക്കുമായി 24400 ഗ്ലൗസും 10160 ഡിസ്‌പോസിബിള്‍ ഫെയ്‌സ് ഷീല്‍ഡും 125 റീയൂസെബിള്‍ ഫെയ്‌സ് ഷീല്‍ഡും എത്തിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് ലിറ്റര്‍ വീതമുളള 1420 ക്യാന്‍ സാനിറ്റൈസറും 500 മില്ലിലിറ്റര്‍ വീതമുള്ള 8400 ബോട്ടില്‍ സാനിറ്റൈസറും 100 മില്ലിലിറ്റര്‍ വീതമുള്ള 960 ബോട്ടില്‍ സാനിറ്റൈസറും വിതരണത്തിനായി എത്തി.
ഇതില്‍ 100 മില്ലിലിറ്റര്‍ വീതമുള്ള 960 ബോട്ടില്‍ സാനിറ്റൈസര്‍, സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന്റെ വിതരണത്തിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഈ ഉദ്യോഗസ്ഥര്‍ക്ക് പി പി ഇ കിറ്റും വിതരണം ചെയ്തിട്ടുണ്ടെന്ന് മെറ്റീരിയല്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ എം അന്‍സാര്‍ അറിയിച്ചു. ഇവര്‍ക്ക് വിതരണം ചെയ്യുന്നതിനായി 960 പി പി ഇ കിറ്റുകളാണ് ജില്ലയില്‍ എത്തിച്ചത്.