പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം  നല്‍കുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിന് പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ   ക്ഷണിച്ചു. അപേക്ഷകര്‍  01-01-2018ല്‍ 18 വയസ്സ് പൂര്‍ത്തിയായവരും, 35 വയസ്സ്  കവിയാത്തവരുമായിരിക്കണം.  ബിരുദധാരികള്‍ക്ക് അഞ്ച്  മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി നല്‍കും.   ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷികവരുമാനം 40,000 രൂപയില്‍ കവിയരുത്. (കുടുംബനാഥന്റെ/സംരക്ഷകന്റെ വരുമാനം) അപേക്ഷകരെ സ്വന്തം  ജില്ലയില്‍ മാത്രമെ പരിഗണിക്കുകയുള്ളൂ.
പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം നല്‍കും. നിയമനം   അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള  നിയമങ്ങള്‍ക്ക് വിധേയവും തികച്ചും താല്‍ക്കാലികവും പരമാവധി ഒരു വര്‍ഷത്തേക്കുമായിരിക്കും. എഴുത്ത്  പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്.
അപേക്ഷകള്‍  കാസര്‍കോട് സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡവലപ്‌മെന്റ്  ഓഫീസിലും   ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളായ പനത്തടി,നീലേശ്വരം,എന്‍മകജെ, കാസര്‍കോട് എന്നിവിടങ്ങളില്‍ ഈ മാസം 25 ന് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഒരു തവണ   പരിശീലനം  ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല.