ജില്ലയില്‍ നിലവിലുളള ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ഈ മാസം 23 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും.  അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യതയുളളവരും ടി.സി എം.സി രജിസ്‌ട്രേഷന്‍ ഉളളവരുമായിരിക്കണം.  നേരത്തെ അപേക്ഷ നല്‍കിയവരും അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2203118, 9946105497.