കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ന്റെ പൊതുതെളിവെടുപ്പ് വീഡിയോ കോണ്‍ഫറന്‍സിലൂടെ 28 ന് രാവിലെ 11 ന് നടക്കും. തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 24ന് ഉച്ചയ്ക്ക് 12 നു മുന്‍പ് കത്തു മുഖേനയോ, ഇ.മെയില്‍ (kserc@erckerala.org) മുഖേനയോ ഫോണ്‍ നമ്പര്‍ സഹിതം സെക്രട്ടറിയെ അറിയിക്കണം. പരാതി www.erckerala.org യില്‍ ലഭിക്കും
