പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 10) 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 88 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 263 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് സ്വദേശികള്‍- 22 പേര്‍
പട്ടിത്തറ സ്വദേശികള്‍ – 17 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍ – 10 പേര്‍
അകത്തേത്തറ, കപ്പൂര്‍, അഗളി സ്വദേശികള്‍ – 8 പേര്‍ വീതം
ചിറ്റൂര്‍- തത്തമംഗലം, അലനല്ലൂര്‍ സ്വദേശികള്‍ – 7 പേര്‍ വീതം
നെല്ലായ, ഒറ്റപ്പാലം സ്വദേശികള്‍ – 6 പേര്‍ വീതം
തെങ്കര, പുതുശ്ശേരി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് സ്വദേശികള്‍ – 5 പേര്‍ വീതം
മുതുതല, കുലുക്കല്ലൂര്‍, കൊപ്പം, പുതുപ്പെരിയാരം, ഓങ്ങല്ലൂര്‍ സ്വദേശികള്‍ – 4 പേര്‍ വീതം
തിരുവേഗപ്പുറം, പട്ടാമ്പി, കൊടുമ്പ്, കൊല്ലങ്കോട്, വല്ലപ്പുഴ, സ്വദേശികള്‍ – 3 പേര്‍ വീതം
തൃക്കടീരി, ഷോളയൂര്‍, തൃത്താല, നെന്മാറ, കൊടുവായൂര്‍, കരിമ്പ, പിരായിരി, കാവശ്ശേരി, ആലത്തൂര്‍, കുഴല്‍മന്ദം, മുതലമട, പരുതൂര്‍, നാഗലശ്ശേരി, ലക്കിടി- പേരൂര്‍, അമ്പലപ്പാറ, മലമ്പുഴ, വണ്ടാഴി സ്വദേശികള്‍ – 2 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ, കേരളശ്ശേരി, പറളി, തച്ചനാട്ടുകര, മങ്കര, കുത്തനൂര്‍, അയിലൂര്‍, പുതുക്കോട്, വാണിയംകുളം, ഷൊര്‍ണൂര്‍, പെരുവെമ്പ്, ചളവറ, എരിമയൂര്‍, നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, ചാലിശ്ശേരി, ആനക്കര, അനങ്ങനടി, കോട്ടോപ്പാടം, മരുതറോഡ്, വിളയൂര്‍, മേലാര്‍ക്കോട്, മുണ്ടൂര്‍ സ്വദേശികള്‍ – ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4204 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ വീതം കൊല്ലം, തിരുവനന്തപുരം ജില്ലകളിലും, 16 പേര്‍ കോഴിക്കോട്, 39 പേര്‍ തൃശ്ശൂര്‍, 42 പേര്‍ എറണാകുളം, 93 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.