കൊല്ലം:ജില്ലയില്‍ വ്യാഴാഴ്ച 305 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 280 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മൈനാഗപ്പള്ളി, ചടയമംഗലം, ശാസ്താംകോട്ട, തേവലക്കര, നെടുവത്തൂര്‍, മൈലം ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 298 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും  രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 31 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര-5, കാവനാട്-4, കടവൂര്‍, പട്ടത്താനം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-15, കരുനാഗപ്പള്ളി-14, പരവൂര്‍-12, കൊട്ടാരക്കര-6 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മൈനാഗപ്പള്ളി-18, ചടയമംഗലം-14, ശാസ്താംകോട്ട-12, തേവലക്കര, നെടുവത്തൂര്‍ ഭാഗങ്ങളില്‍ 11 വീതവും മൈലം-10, ഉമ്മന്നൂര്‍-9, വെളിയം, ചാത്തന്നൂര്‍, പൂതക്കുളം എന്നിവിടങ്ങളില്‍ ഏഴുവീതവും വിളക്കുടി, കൊറ്റങ്കര ഭാഗങ്ങളില്‍ ആറുവീതവും പിറവന്തൂര്‍, തെന്മല, ചിറക്കര, കുളത്തൂപ്പുഴ, കുളക്കട, കല്ലുവാതുക്കല്‍, ഇളമ്പള്ളൂര്‍, ഇട്ടിവ പ്രദേശങ്ങളില്‍ അഞ്ചുവീതവും പവിത്രേശ്വരം, തൃക്കോവില്‍വട്ടം, കടയ്ക്കല്‍, ഓച്ചിറ ഭാഗങ്ങളില്‍ നാലുവീതവും പെരിനാട്, അഞ്ചല്‍, ആലപ്പാട്, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
കരിക്കോട് സ്വദേശി ബാബു(59) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.