ഇടുക്കി:  തമിഴ്‌നാട്ടില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ നിന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ തുടര്‍ന്നും ഇ- രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാര്‍ ഉള്‍പ്പെടെ ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ചെക്ക്‌പോസ്റ്റുകളിലൂടെയും അവിടേക്ക് പോകണമെങ്കില്‍ നിലവിലുള്ള ഇ- രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇ- രജിസ്റ്റര്‍ ചെയ്യാത്തവരെ അതിര്‍ത്തി കടക്കാന്‍ തമിഴ്‌നാട് അധികൃതര്‍ അനുവദിക്കില്ല.

https://tnepass.tnega.org/#/user/pass എന്ന വെബ് സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ കൊടുത്ത് ലഭിക്കുന്ന ഒടിപി യുടെ അടിസ്ഥാനത്തിലാണ് ഇ- രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.